/sathyam/media/media_files/2025/10/12/fc760907-f0da-43e6-aa3b-c4ea904a60da-2025-10-12-23-07-21.jpg)
തക്കാളിയില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, ലൈക്കോപീന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ സൂര്യരശ്മികളില്‍ നിന്നുള്ള കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.
വിറ്റാമിന്‍ കെ, കാത്സ്യം എന്നിവ എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ ലഭ്യത പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ലെക്കോപീന്‍, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
നാരുകള്‍ കൂടുതലായി ഉള്ളതുകൊണ്ട് ശരീരത്തിന് സംതൃപ്തി നല്‍കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് ശരീരത്തിലെ കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. പുകവലി മൂലമുണ്ടാകുന്ന ശരീരത്തിന്റെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കൊമാരിക് ആസിഡ്, ക്ലോറോജെനിക് ആസിഡ് എന്നിവ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.