വിളര്‍ച്ച തടയാനും ഊര്‍ജ്ജം നല്‍കാനും ഈന്തപ്പഴം

പൊട്ടാസ്യം ധാരാളമായി ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

New Update
275745-dates4

ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ക്ഷീണിച്ചിരിക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു.

Advertisment

പൊട്ടാസ്യം ധാരാളമായി ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ എന്നിവ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് പ്രധാനമാണ്. 

നാരുകള്‍ ധാരാളമായി ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം തടയാനും സഹായിക്കുന്നു. ഇരുമ്പ് ധാരാളമായി ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്, ഇത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. 

ഈന്തപ്പഴത്തില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഈന്തപ്പഴത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. 

Advertisment