ഉപ്പൂറ്റി വേദന മാറാന്‍ ഈ വഴികള്‍

ഐസ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുക.

New Update
plantar-fasciitis_1200x800xt

ഉപ്പൂറ്റിക്ക് വേദനയുള്ളപ്പോള്‍ വിശ്രമിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. അമിതമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുക. ഐസ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുക. ഒരു ബക്കറ്റില്‍ ഐസ് വെള്ളവും, മറ്റൊരു ബക്കറ്റില്‍ ചൂടുവെള്ളവും എടുക്കുക. ആദ്യം ചൂടുവെള്ളത്തിലും, പിന്നീട് ഐസ് വെള്ളത്തിലും ഉപ്പൂറ്റി മുക്കുക. ഇത് ഇരുപതു മിനിറ്റ് നേരം ആവര്‍ത്തിക്കുക. ആശ്വാസം കിട്ടുന്നത് വരെ ഇത് തുടരാവുന്നതാണ്. 

Advertisment

ഉപ്പൂറ്റി വേദന കുറയ്ക്കുന്നതിനായുള്ള ചില വ്യായാമങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന്, രാവിലെ എണീറ്റ ശേഷം കട്ടിലില്‍ ഇരുന്നു കാല്‍മുട്ട് നിവര്‍ത്തി, ഒരു തോര്‍ത്ത് ഉപയോഗിച്ച് കാല്‍പാദം 10-15 സെക്കന്‍ഡ് നേരം മുകളിലേക്ക് വലിച്ചു പിടിക്കുക. ഇത് ഓരോ കാലിലും 10 തവണ ആവര്‍ത്തിക്കുക.

Advertisment