വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി തട്ടിയെടുത്തത്  രണ്ടേമുക്കാല്‍ കോടി; നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികള്‍ പിടിയില്‍

പത്തനംതിട്ട മല്ലപ്പള്ളി തെക്കേമുറിയില്‍ പ്രമോദ് വര്‍ഗീസ്, കരുനാഗപ്പള്ളി കല്ലേലി കണ്ണാടിയില്‍ ഉമ്മന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായത്.

New Update
24242

കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ടേമുക്കാല്‍ കോടിയില്‍ അധികം രൂപ തട്ടിയെടുത്ത കേസില്‍ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികള്‍ പിടിയില്‍.  

Advertisment

പത്തനംതിട്ട മല്ലപ്പള്ളി തെക്കേമുറിയില്‍ പ്രമോദ് വര്‍ഗീസ്, കരുനാഗപ്പള്ളി കല്ലേലി കണ്ണാടിയില്‍ ഉമ്മന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായത്. പ്രമോദിന്റെ ഭാര്യാ പിതാവാണ് ഉമ്മന്‍ തോമസ്. കരുനാഗപ്പള്ളിയില്‍ ഫിഡസ് അക്കാദമി എന്ന സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്. 

ന്യൂസിലന്‍ഡിന് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി രണ്ടേമുക്കാല്‍ കോടിയിലധികം രൂപയാണ് ഇവര്‍ പലരില്‍നിന്നായി തട്ടിയെടുത്തത്. ഇടുക്കി ജില്ലയ്ക്ക് പുറമേ കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ 
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.