തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്; ചികിത്സയിലിരുന്ന കര്‍ഷകന്‍ മരിച്ചു

ഇടുക്കി നെടുങ്കണ്ടം സ്വദേശി സുബ്രഹ്മണി(69)യാണ്  തേനിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

New Update
242424

ഇടുക്കി: തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കര്‍ഷന്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം സ്വദേശി സുബ്രഹ്മണി(69)യാണ്  തേനിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

Advertisment

കഴിഞ്ഞ ശനിയാഴ്ച കൃഷിയിടത്തില്‍ വച്ചാണ് സംഭവം. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു

മറ്റ് നാലുപേര്‍ക്ക് കൂടി തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചിരുന്നു.