New Update
/sathyam/media/media_files/2025/03/14/7G2txuuXULyTFIAbjhyp.jpg)
കണ്ണൂര്‍: തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പുളിപ്പറമ്പ് സ്വദേശി സ്നേഹ മെര്‍ലിനാ(23)ണ് പിടിയിലായത്.
Advertisment
പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുകയും പെണ്‍കുട്ടി വിവരം വെളിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. യുവതിക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us