ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/vUgN0e5gM0jvTCUHoDi8.jpg)
കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ. തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. നാല് വാര്‍ഡുകളില്‍ നിന്നായി പിടികൂടുന്ന നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
Advertisment
നഗരസഭാ പരിധിയിലെ മുഴുവന്‍ നായ്ക്കള്‍ക്കും വാക്‌സീന്‍ നല്‍കുമെന്ന് നഗരസഭ അറിയിച്ചു. നായയുടെ കടിയേറ്റവരും ആക്രമണമേറ്റവരും സുരക്ഷിതരാണെന്ന് നഗരസഭ അറിയിച്ചു. കടിയേറ്റവര്‍ക്ക് രണ്ടു തവണ വാക്‌സിനേഷന്‍ നല്‍കി.