എറണാകുളം ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ  മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു

മുറിക്കുള്ളില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ എട്ടുപേര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. 

New Update
13131

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. അപകട സമയത്ത് മുറിക്കുള്ളില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ എട്ടുപേര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. 

Advertisment

സ്ത്രീകളുടെ വാര്‍ഡിലെ മേല്‍ക്കൂരയില്‍ നിന്നാണ് ഒരുഭാഗം അടര്‍ന്ന് വീണത്. വരും ദിവസങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അടച്ചിട്ട വാര്‍ഡാണിതെന്നും രോഗികള്‍ കൂടുതലായതിനാല്‍ തത്കാലത്തേക്ക് തുറന്നതാണെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.