കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തില്‍ കൊടിയും ഫ്‌ളെക്‌സും സ്ഥാപിച്ച സി.പി.എമ്മിന് കോര്‍പറേഷന്റെ പിഴ.
മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി.
സംസ്ഥാന സമ്മേളനത്തിനായി 20 ഫ്‌ളെക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളെക്‌സ് സ്ഥാപിക്കാന്‍ സി.പി.എം. അനുമതി തേടിയിരുന്നു. എന്നാല്‍ അപേക്ഷ നല്‍കിയെങ്കിലും കോര്‍പറേഷന്‍ തീരുമാനമെടുത്തില്ല.
കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.