Advertisment

ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്  ഹോട്ടലിലേക്ക് ഇടിച്ചുകയറി

ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

New Update
99868

കോഴിക്കോട്: കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം.  യാത്രക്കാര്‍ക്ക് ആര്‍ക്കും ഗുരുതര പരിക്കുകളില്ല. ഇന്നു പുലര്‍ച്ചെ 5.15നാണ് സംഭവം. 

Advertisment

ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ചാറ്റല്‍ മഴയില്‍ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് വെട്ടിത്തിരിഞ്ഞ് എതിര്‍വശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് സംഭവസമയത്ത് സ്ഥലത്തുണ്ടായ നാട്ടുകാര്‍ പറഞ്ഞു.

 

Advertisment