Advertisment

മകന്‍ യുവതിയെ മര്‍ദ്ദിച്ചതിന്റെ കാരണം സ്ത്രീധനമല്ല, വിവാഹം കഴിഞ്ഞ് വന്നദിവസം മുതല്‍ യുവതി ഞങ്ങളുമായി മിണ്ടുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ല, യുവതിയുടെ ഫോണില്‍ വന്ന മെസേജുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദിക്കാന്‍ കാരണം; യുവതിക്കെതിരേ പ്രതി രാഹുലിന്റെ അമ്മ ഉഷ

"മര്‍ദ്ദിച്ചത് ഞാനറിഞ്ഞിരുന്നില്ല.  രോഗിയായതിനാല്‍ ഞാന്‍ മുകളിലേക്ക് പോകാറില്ല"

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
353535333

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ പ്രതികരിച്ച് പ്രതി രാഹുലിന്റെ അമ്മ ഉഷ. മകന്‍ രാഹുല്‍ മര്‍ദ്ദിച്ചെന്നും എന്നാല്‍ മര്‍ദ്ദിച്ചതിന്റെ കാരണം  സ്ത്രീധനമല്ലെന്ന് രാഹുലിന്റെ അമ്മ ഒരു നൂസ് ചാനലിനോട് പറഞ്ഞു. 

Advertisment

യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് മര്‍ദ്ദിക്കാന്‍ കാരണമായത്. യുവതി വിവാഹം കഴിഞ്ഞ് വന്നദിവസം മുതല്‍ ഞങ്ങളുമായി മിണ്ടുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ല. ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് താഴേക്ക് വന്നിരുന്നത്.

മര്‍ദ്ദിച്ചത് ഞാനറിഞ്ഞിരുന്നില്ല.  രോഗിയായതിനാല്‍ ഞാന്‍ മുകളിലേക്ക് പോകാറില്ല. മകന് മുമ്പ്  നിശ്ചയിച്ച രണ്ട് വിവാഹങ്ങള്‍  പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്മാറിയതിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് വരെ രാഹുല്‍ വീട്ടിലുണ്ടായിരുന്നെന്നും ഉഷ പറയുന്നു. 

അതേസമയം, കേസെടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയ  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട്   യുവതിയുടെ അച്ഛന്‍ ഹരിദാസന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

 

Advertisment