എം.ഡി.എം.എ. കടത്തി കൊണ്ടുവന്ന കാര്‍ തടഞ്ഞ എസ്.ഐയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസ്: ഒന്നാം പ്രതി പിടിയില്‍

പൊന്നാനി എസ്.ഐ. യു.ആര്‍. അരുണിനെയാണ് കാറിടിപ്പിച്ച് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്. 

New Update
553533

മലപ്പുറം: പൊന്നാനിയില്‍ എസ്.ഐയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയില്‍. സംഭവശേഷം ഒളിവില്‍പ്പോയ ഒന്നാം പ്രതി വെളിയങ്കോട് കൊളത്തേരി സാദിഖിനെയാണ് ചാവക്കാട് നിന്നും പിടികൂടിയത്. പൊന്നാനി എസ്.ഐ. യു.ആര്‍. അരുണിനെയാണ് കാറിടിപ്പിച്ച് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്. 

Advertisment

ഡിസംബര്‍ 10നായിരുന്നു സംഭവം. എം.ഡി.എം.എ. കടത്തി കൊണ്ടുവന്ന കാര്‍ തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ച എസ്.ഐയെയാണ് കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചത്. സംഘത്തെ പിന്തുടര്‍ന്ന പോലീസ് രണ്ടു പേരെ പിടികൂടിയിരുന്നു. 

ബംഗളുരുവില്‍നിന്ന് എം.ഡി.എം.എ. കാറില്‍ കൊണ്ടുവരുന്നെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന.

Advertisment