Advertisment

യാത്രക്കാരെ ഓട്ടോയില്‍ കയറ്റികൊണ്ടുപോയി; കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്.

New Update
2422

മലപ്പുറം: കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്.

Advertisment

ബസ് ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അബ്ദുള്‍ ലത്തീഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. രാവിലെ പത്തിനായിരുന്നു സംഭവം. 

ബസ് കാത്തുനിന്ന മൂന്നു സ്ത്രീകളെ അബ്ദുള്‍ ലത്തീഫ് ഓട്ടോയില്‍ കയറ്റികൊണ്ടുപോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാര്‍ ഓട്ടോ തടഞ്ഞ് ഇയാളെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ബസ് ജീവനക്കാരെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment