കരുവാരക്കുണ്ടിലെ കേരളാ എസ്റ്റേറ്റില്‍ കടുവയിറങ്ങി; ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്തി.

New Update
2442424

മലപ്പുറം: കരുവാരക്കുണ്ടിലെ കേരളാ എസ്റ്റേറ്റില്‍ കടുവയിറങ്ങി. ജനവാസമേഖലയിലൂടെ കടുവ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

Advertisment

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്തി. കടുവയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. 

കഴിഞ്ഞില്ലെങ്കില്‍ കൂട് സ്ഥാപിച്ച് പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. പ്രദേശത്ത് കടുവാശല്യം രൂക്ഷമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.