പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ-ചെര്‍പ്പുളശേരി റൂട്ടില്‍ ആനമങ്ങാട് സെന്‍ട്രല്‍ മദ്രസയ്ക്ക് സമീപം ഓട്ടോറിക്ഷ വൈദ്യുതിത്തൂണിലിടിച്ച് മറിഞ്ഞ് രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ചെര്‍പ്പുളശേരി മല്‍മലതൊടി ശിവശങ്കരന്‍ (70), അമ്മിണി (55), ചെര്‍പ്പുളശേരി കോലോത്ത് രമ്യ (35), പെരിന്തല്‍മണ്ണ കോലോത്ത് ദിവ്യ (ഏഴ്), കോലോത്ത് വേദ (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.