പാലക്കാട്: നിയന്ത്രണംവിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. ചെര്‍പ്പുളശേരി സ്വദേശികളായ ശിവശങ്കരന്‍ (70), ദിവ്യ (ഏഴ്), വേദ (ഒന്ന്), രമ്യ (35) എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ചെറുപ്പുളശേരി-പെരിന്തല്‍മണ്ണ റോഡിലെ ആനമങ്ങാട് മദ്രസയ്ക്ക് സമീപത്താണ് സംഭവം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.