പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പത്തുപേരെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. പാലപ്പുറം മുണ്ടന്‍ഞാറയില്‍ തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം. പാടവരമ്പത്തിരുന്ന സംഘത്തിന് നേരെ ടോര്‍ച്ചടിച്ചതിലുള്ള വിരോധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.