തിരുവല്ല: വീട്ടുവളപ്പിലെ ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടില്‍കയറി മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ പെരിങ്ങര നടുവിലെ പറമ്പില്‍ ഗംഗാധരന് (62) ഗുരുതര പരിക്കേറ്റു. തോളെല്ലിനും കൈകാലുകള്‍ക്കും പരിക്കേറ്റ ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. പുരയിടത്തിന് സമീപം മൂന്ന് യുവാക്കള്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ യുവാക്കള്‍ ഗംഗാധരനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പുളിക്കീഴ് പോലീസ് കേസെടുത്തു.