/sathyam/media/media_files/2025/02/07/ebaOgbHuQQVZkGZ15QuE.jpg)
പത്തനംതിട്ട: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 60 വയസുകാരന് 25 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. കല്ലൂപ്പാറ ചെങ്ങരൂര്‍ കടുവാക്കുഴി ചൂരംകുറ്റിക്കല്‍ ഭൂവനേശ്വരന്‍ പിള്ള(മണി-60)യെയാണ് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
2023 ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ കുറ്റത്തിന് കീഴ്വായ്പ്പൂര്‍ പൊലീസാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയുടെ വീട്ടിലായിരുന്നു ഉപദ്രവം നടന്നത്.
പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിന തടവ് കൂടി പ്രതി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. കേസ് അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. എ.എസ്.ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us