ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് അപകടം;  ഒട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പുതുശേരി ഭാഗം തട്ടപ്പാറ വിളയില്‍ സന്തോഷാ(45)ണ് മരിച്ചത്. 

New Update
35353

പത്തനംതിട്ട: അടൂര്‍ എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പുതുശേരി ഭാഗം തട്ടപ്പാറ വിളയില്‍ സന്തോഷാ(45)ണ് മരിച്ചത്. 

Advertisment

ശനിയാഴ്ച രാത്രി 10.30ന് ഏനാത്ത് പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം. ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചശേഷം റോഡരികില്‍ കിടന്നിരുന്ന കാറിലും ഇടിക്കുകയായിരുന്നു.

ഏനാത്ത് ഭാഗത്ത് നിന്നും പുതുശേരി ഭാഗത്തേക്ക് വന്ന ഓട്ടോയും അടൂര്‍ ഭാഗത്തു നിന്നും ഏനാത്ത് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. 

Advertisment