Advertisment

കോന്നിയില്‍ വ്യാജ നമ്പര്‍ പതിച്ച് ഓടിച്ച പിക്കപ്പ് വാന്‍ പിടികൂടി;  കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ അറസ്റ്റില്‍

ഡ്രൈവര്‍ ചെങ്ങറ രാജേഷ് ഭവനം വീട്ടില്‍ അയ്യപ്പനെ(42) പോലീസ് പിടികൂടി.

New Update
42424

കോന്നി: വ്യാജ നമ്പര്‍ ഉപയോഗിച്ച് നിരത്തിലിറങ്ങിയ പിക്കപ്പ് വാന്‍ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ചെങ്ങറ രാജേഷ് ഭവനം വീട്ടില്‍ അയ്യപ്പനെ(42) പോലീസ് പിടികൂടി. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ കൂടിയാണ് ഇയാള്‍. 

Advertisment

പരിശോധനയില്‍ കെഎല്‍ 03 എഎഫ് 2541 എന്ന മഹീന്ദ്ര പിക്കപ്പ് വാഹനത്തില്‍ കെഎല്‍ 03 എഡി 3008 എന്ന നമ്പര്‍ വ്യാജമായി പതിച്ച് ഓടിക്കുകയാണെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരേ പൊതു ഖജനാവിനും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നഷ്ടമുണ്ടാക്കിയതിനെതിരായ വകുപ്പുകള്‍ കൂടി ചേര്‍ത്ത് പോലീസ് കേസെടുത്തു.

കോന്നി അട്ടച്ചാക്കല്‍ ടാക്‌സി സ്റ്റാന്‍ഡിന് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം, രഹസ്യവിവരത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പിടിച്ചെടുക്കുകയായിരുന്നു. അയ്യപ്പന്‍ 2015 മുതല്‍ കെ.എസ്.ആര്‍.ടി.സി. പത്തനംതിട്ട ഡിപ്പോയില്‍ ഡ്രൈവറാണ്. 

 

Advertisment