പത്തനംതിട്ട: പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമം ഇല്ലെന്ന് എ. പദ്മകുമാര്‍.
അമ്പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള എന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണ്. ഞാന്‍ പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാണ്.
പറയേണ്ടകാര്യം തന്നെയാണ് പറഞ്ഞത്. എന്നാല്‍ പറഞ്ഞ സ്ഥലം മാറിപ്പോയി. കേഡറിന് തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. മുതിര്‍ന്ന നേതാക്കളില്‍ പലരും വിളിച്ചു. ബുധനാഴ്ച ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കും.
ബി.ജെ.പി. നേതാക്കള്‍ എന്റെ വീട്ടിലെത്തിയത് മാധ്യമശ്രദ്ധ കിട്ടാനാണ്. ചിലര്‍ എന്നെ രാഷ്ട്രീയഭിക്ഷാംദേഹിയായാണ് കണ്ടത്. ബി.ജെ.പിക്കാര്‍ തന്നെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.