തൃശൂര്‍: കുന്നംകുളം വെള്ളിത്തിരുത്തിയില്‍ നടന്നുപോകുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറിടിച്ചു തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശി കുന്നുംകാട്ടില്‍ വീട്ടില്‍ അനിലിന്റെ മകള്‍ പാര്‍വണയ്ക്കാണ് ഗുരുതര പരിക്കേറ്റത്.
കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. ചൂണ്ടല്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ റോഡിലൂടെ പോയ പാര്‍വണയെ ഇടിക്കുകയായിരുന്നു.