സ്വത്ത് ആവശ്യപ്പെട്ട് മദ്യപിച്ചെത്തി നിരന്തരം കലഹം; മാതാപിതാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന മകന്‍ വീട്ടില്‍ കയറരുതെന്ന് കോടതി

കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍ ജയന്തനാണ് നിര്‍ണായക ഉത്തരവിട്ടത്.

New Update
53535

തൃശൂര്‍: മാതാപിതാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന മകന്‍ വീട്ടില്‍ കയറണ്ടെന്ന് കോടതി ഉത്തരവ്.

Advertisment

പോര്‍ക്കുളം പനയ്ക്കല്‍ കുരിയന്റെയും മേരിയുടെയും മകന്‍ റോബിനെ(39)യാണ് വീട്ടില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയത്. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍ ജയന്തനാണ് നിര്‍ണായക ഉത്തരവിട്ടത്.

ഇലക്ട്രീഷ്യനാണ് ഇയാള്‍. സ്വത്ത് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ മദ്യപിച്ച് വീട്ടിലെത്തി കുരിയനെയും മേരിയെയും നിരന്തരം ഉപദ്രവിക്കുമായിരുന്നു. വീട്ടിലെ സാധനസാമഗ്രികളും മദ്യലഹരിയില്‍ നശിപ്പിച്ചു. മാതാപിതാക്കളുമായുള്ള തര്‍ക്കത്തിനെത്തുടര്‍ന്ന്  വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ റോബിന്‍ വിറ്റു.

മകന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് മാതാപിതാക്കള്‍ അഭിഭാഷകന്‍ സി.ബി. രാജീവ് മുഖേന കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Advertisment