തൃശൂര്‍: ഗുരുവായൂരില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടില്‍ നിജോയെയാണ് ഗുരുവായൂര്‍ ടെമ്പില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹിതനും രണ്ട് കുഞ്ഞുങ്ങളുടെ പിതാവുമാണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി പ്രസവിച്ചത്. പ്രതി നിജോ വിവാഹം കഴിഞ്ഞത് മറച്ചുവച്ച് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു.