സംസ്ഥാനത്തെ യുവാക്കള്‍ പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്നിപര്‍വ്വതം പോലെയാണ്, സ്വന്തം പാര്‍ട്ടി മാത്രം മതിയെന്ന നിലപാട് മാറ്റി സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് പോകും: എ.കെ. ആന്റണി

തിരുവനന്തപുരത്ത് ജി. കാര്‍ത്തികേയന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
353535

തിരുവനന്തപുരം: കേരളത്തിലെ പുതുതലമുറയ്ക്ക് അപചയമുണ്ടായെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തിരുവനന്തപുരത്ത് ജി. കാര്‍ത്തികേയന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ചെറുപ്പക്കാര്‍ അരക്ഷിതരാണ്. സ്റ്റാര്‍ട്ടപ്പുകള്‍കൊണ്ട് പുതുതലമുറയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. വാഗ്ദാനം നല്‍കിയാല്‍ മാത്രം പോരാ. അത് നടപ്പാക്കാന്‍ ശ്രമിക്കണം. 

കുറച്ച് ദിവസങ്ങളായി ചെറുപ്പക്കാര്‍ക്ക് പറ്റിയ അപചയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ ഇപ്പോള്‍ അരക്ഷിതാവസ്ഥയിലാണ്. തൊഴില്‍, വരുമാനക്കുറവ് പ്രശ്‌നങ്ങള്‍ സ്റ്റാര്‍ട്ടപ്പ് കൊണ്ട് മാത്രം പരിഹരിക്കാന്‍ സാധിക്കില്ല. 

സംസ്ഥാനത്തെ യുവാക്കള്‍ പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്നിപര്‍വ്വതം പോലെയാണ്. സ്വന്തം പാര്‍ട്ടി മാത്രം മതിയെന്ന നിലപാട് മാറ്റി സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് പോകും. ചെറുപ്പക്കാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. 

സര്‍ക്കാര്‍ കണ്ണുതുറക്കണം. വാഗ്ദാനം നല്‍കി യുവാക്കളെ കബളിപ്പിച്ചാല്‍ വലിയ അപകടത്തിലേക്ക് പോകും. യുവാക്കള്‍ക്ക് ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.