തിരുവനന്തപുരം: മാറനല്ലൂര്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി അരുണ്‍രാജിന് ജീവപര്യന്തം. മാറനല്ലൂര്‍ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എ.എം. ബഷീറാണ് ശിക്ഷ വിധി ച്ചത്.
25 വര്‍ഷം വരെ പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. തടവ് ശിക്ഷ കൂടാതെ 50,000 രൂപ പിഴയും ഒടുക്കണം. 2021 ഓഗസ്റ്റ് 14നാണ് സംഭവം. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയില്‍ പാറ പൊട്ടിക്കുന്നത് സംബന്ധിച്ച് സന്തോഷും സജീഷും അരുണും തമ്മിലുണ്ടായ വിരോധം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.