തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നതില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ നടപടി. അമരവിള എല്‍.എം.എസ്. എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍, എല്‍.എം.എസ്. യു.പി.എസ്. ഓഫീസ് അസിസ്റ്റന്റ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
റോയ് ബി. ജോണ്‍, ലിറിന്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ക്കെതിരേയാണ് നടപടി.
ചോദ്യപേപ്പര്‍ സൂക്ഷിച്ച മുറിക്കു സമീപം രാത്രി പ്രിന്‍സിപ്പലിനെയും മറ്റു രണ്ടു പേരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ എത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.