/sathyam/media/media_files/2025/08/01/da8c680a-6de1-47e2-9572-e65c01fa6ee3-2025-08-01-14-26-38.jpg)
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി. വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. അതേസമയം, മറ്റൊരു പ്രതി ദിവ്യ ഹാജരായിട്ടില്ല.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങിയത്. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ആഭരണങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം വാങ്ങാന്‍ ക്യു ആര്‍ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നായിരുന്നു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി.