New Update
/sathyam/media/media_files/2025/03/12/cQQp2GML5S5c3WqMX943.jpg)
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലിയിറങ്ങി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിലാണ് പുലിയെത്തിയത്.
Advertisment
ഇന്ന് രാവിലെയാണ് മരത്തിനു മുകളില്‍ പുലിയെ കണ്ടത്. ആളുകള്‍ ബഹളം വച്ചതോടെ പുലി മരത്തില്‍നിന്ന് ചാടിപ്പോയി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
നേരത്തെയും ഇവിടെ പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് പുലിയെ കെണിവച്ച് പിടിച്ചിരുന്നു.