Advertisment

സാമൂഹ്യ മാധ്യമം വഴി പരിചയം, പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍നിന്നും  കവര്‍ന്നത് 24 പവന്‍ സ്വര്‍ണം; യുവാവ് അറസ്റ്റില്‍

ചാപ്പനങ്ങാടി സ്വദേശി നബീറാ(19)ണ് അറസ്റ്റിലായത്.

New Update
6446

മലപ്പുറം: കോട്ടക്കലില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍.

Advertisment

ചാപ്പനങ്ങാടി സ്വദേശി നബീറാ(19)ണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ 24 പവന്‍ സ്വര്‍ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്. 

പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങള്‍ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൈക്കലാക്കിയ സ്വര്‍ണം വില്‍പന നടത്തി പ്രതി ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു.

 

Advertisment