തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ച പിന്നെ മതി. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇപ്പോഴത്തെ ലക്ഷ്യമെന്ന് കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചര്‍ച്ചയ്ക്കെതിരേ എ.കെ. ആന്റണി. ഇന്ദിരാഭവനില്‍ നടന്ന കെ.പി.സി.സിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടുത്ത് ചാടരുത്. 2026 അവിടെ നില്‍ക്കട്ടെ. കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച് കെ.പി.സി.സിക്ക് തീരുമാനിക്കാം. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ച പിന്നെ മതി.
അനവസരത്തിലെ ചര്‍ച്ച ഇപ്പോള്‍ വേണ്ട. നേതാക്കള്‍ക്ക് എന്റെ ഉപദേശം വേണമെങ്കില്‍ സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാമെന്നും അദ്ദേഹം പറഞ്ഞു.