തളിപ്പറമ്പില്‍ 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

തയ്യില്‍ മരക്കാര്‍ കണ്ടി കാക്കാതോട് വലയിലെ അന്‍മോലില്‍ പി.കെ. നസീറിനെ(46)യാണ് ശിക്ഷിച്ചത്.

New Update
5353535353

തളിപ്പറമ്പ്: 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തയ്യില്‍ മരക്കാര്‍ കണ്ടി കാക്കാതോട് വലയിലെ അന്‍മോലില്‍ പി.കെ. നസീറിനെ(46)യാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍. രാജേഷാണ് ശിക്ഷിച്ചത്. 

Advertisment

2020 ഒക്ടോബര്‍ 10നായിരുന്നു സംഭവം. വൈകുന്നേരം 4.15ന് സ്‌ക്കൂട്ടറില്‍ വരികയായിരുന്ന നാസര്‍ ഭ്രാന്തന്‍കുന്ന് റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 

അന്ന് തളിപ്പറമ്പ് സി.ഐയായിരുന്ന എന്‍.കെ. സത്യനാഥന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി. 

Advertisment