കണ്ണൂരില്‍ വന്‍ ലഹരിവേട്ട; ബംഗളരുവില്‍നിന്ന് വില്‍പ്പനയ്‌ക്കെത്തിച്ച മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍

കണ്ണൂര്‍ സൗത്ത് ബസാറിലെ ടി. ഗോകുല്‍ദാസി(22)നെ 8.140 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടി

New Update
646464

കണ്ണൂര്‍: കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരിവേട്ട. കണ്ണൂര്‍ സൗത്ത് ബസാറിലെ ടി. ഗോകുല്‍ദാസി(22)നെ 8.140 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടി. ഇയാളുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. 

Advertisment

കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. ആര്‍. രാജീവും സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ബംഗളുരുവില്‍ സ്‌കൂട്ടറില്‍ വില്‍പ്പനയ്ക്കായി കടത്തി കൊണ്ടുവന്ന മെത്താംഫിറ്റമിനാണ് പിടികൂടിയത്. 

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി. മനോജ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഇ. സുജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.എച്ച്. ഫെമിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.പി. ഐശ്വര്യ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ.പി. ജൂനിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

Advertisment