വെള്ളൂരില്‍ കുടിവെള്ള പൈപ്പുലൈനില്‍ ചേര്‍ച്ച, ചോര്‍ച്ചയുണ്ടായത് പിറവം കക്കാട് ശുദ്ധജല പദ്ധതിയില്‍നിന്ന് വൈക്കത്തേക്കു കുടിവെള്ളം എത്തിക്കുന്ന പൈപ്പുലൈനില്‍; പൈപ്പിന്റെ എയര്‍വാല്‍വ് ഭാഗത്തെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യം

പരാതിയെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് അധികൃതര്‍ പ്ലാസ്റ്റിക്ചാക്ക് കെട്ടി പരിഹാരം കാണുകയായിരുന്നു. എന്നാല്‍, അധിക നാള്‍ കഴിയും മുമ്പേ വീണ്ടും വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
464646466

വൈക്കം: പിറവം കക്കാട് ശുദ്ധജല പദ്ധതിയില്‍നിന്ന് വൈക്കം നഗരസഭാ പരിധിയിലേക്കും സമീപപ്രദേശത്തേക്കും പമ്പുചെയ്യുന്ന കുടിവെള്ള പൈപ്പുലൈനില്‍ ചോര്‍ച്ച. വെള്ളൂര്‍ കെ.എം എച്ച്.എസിനു സമീപം അയ്യന്‍ കുഴക്കല്‍ എ.ടി. മാണിയുടെ പുരയിടത്തോടു ചേര്‍ന്ന് കടന്നുപോകുന്ന ശുദ്ധജല പൈപ്പ്‌ലൈനില്‍നിന്ന് മണിക്കൂറില്‍ ആയിരകണക്കിനു ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്. 

Advertisment

പരാതിയെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് അധികൃതര്‍ പ്ലാസ്റ്റിക്ചാക്ക് കെട്ടി പരിഹാരം കാണുകയായിരുന്നു. എന്നാല്‍, അധിക നാള്‍ കഴിയും മുമ്പേ വീണ്ടും വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി. പൈപ്പിന്റെ എയര്‍ വാല്‍വ് ഭാഗത്തെ തകരാര്‍ തീര്‍ക്കാത്തതിനെത്തുടര്‍ന്ന് വന്‍തോതില്‍ കുടിവെള്ളം പാഴാകുകയാണ്. പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Advertisment