New Update
/sathyam/media/media_files/FOw2FZZVJdMnzvce0MnY.jpg)
താനൂര്‍: ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. അപകടത്തില്‍ 45 തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകിട്ട് നാലിന് പാലപ്പെട്ടി ഭാഗത്താണ് സംഭവം.
Advertisment
ഒട്ടുംപുറം കമ്പനിപ്പടിയിലെ കെ.പി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള സി.എം. അബ്ദുറഹിമാന്‍ ഗ്രൂപ്പ് ലീഡറായ അല്‍ ഖൈറാത്ത് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
എന്‍ജിന്‍ ഭാഗത്തു നിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തൊഴിലാളികള്‍ വള്ളത്തില്‍ കരുതിയിരുന്ന കുടിവെള്ളം ഒഴിച്ച് തീയണയ്ക്കുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഏഴു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us