വിവരാവകാശ രേഖ നല്‍കാന്‍ കൈക്കൂലി; തൃശൂരില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

കൊടകര സ്വദേശി പോളി ജോര്‍ജാണ് 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായത്

New Update
335353

തൃശൂര്‍: വിവരാവകാശ രേഖ നല്‍കാന്‍ കൈക്കൂലി വാങ്ങിയ തൃശൂര്‍ മാടക്കത്ര വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. കൊടകര സ്വദേശി പോളി ജോര്‍ജാണ് 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായത്. താണിക്കുടം സ്വദേശി ദേവേന്ദ്രനാണ് പരാതി നല്‍കിയത്. 

Advertisment

പട്ടയത്തിന്റെ വിവരാവകാശ രേഖ നല്‍കാന്‍ വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. 17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശം കിട്ടാന്‍ മാടക്കത്തറ വില്ലേജ് ഓഫീസില്‍ എത്തിയ താണിക്കുടം സ്വദേശി ദേവേന്ദ്രനോട് രേഖ ലഭിക്കണമെങ്കില്‍ മൂവായിരം രൂപ കൈക്കൂലിയായി നല്‍കണമെന്ന് വില്ലേജ് ഓഫീസറായ പോളി ജോര്‍ജ് ആവശ്യപ്പെടുകയായിരുന്നു. 

അവകാശം ചോദിച്ചെത്തിയപ്പോള്‍ വില്ലേജ് ഓഫീസര്‍ മോശമായി പെരുമാറിയതായും പരാതിക്കാരന്‍ ആരോപിച്ചു. തുടര്‍ന്ന് ദേവേന്ദ്രന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇയാളെക്കുറിച്ച് സമാന പരാതികള്‍  ലഭിച്ചതായി തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. പറഞ്ഞു.

Advertisment