പിണങ്ങിക്കഴിഞ്ഞ ഭാര്യയെ ഒരുമിച്ച് താമസിക്കാന്‍ വിളിച്ചിട്ട് വരാത്തതിന്റെ വൈരാഗ്യത്തില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ആര്യനാട് കോട്ടയ്ക്കകം പറങ്കിമാമൂട് പങ്കജവിലാസത്തില്‍ വിഷ്ണു(28)വിനെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.

New Update
242424

നെടുമങ്ങാട്: യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആര്യനാട് കോട്ടയ്ക്കകം പറങ്കിമാമൂട് പങ്കജവിലാസത്തില്‍ വിഷ്ണു(28)വിനെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

പിണങ്ങി കഴിയുകയായിരുന്നു ഭാര്യ അനഘയെ ഒരുമിച്ച് താമസിക്കാന്‍ വിളിച്ചിട്ട് വരാത്തതിനുള്ള വിരോധത്താല്‍ മോട്ടോര്‍സൈക്കിളില്‍ പിന്തുടര്‍ന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടുകത്തികൊണ്ട് കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനഘയെ ആര്യനാട് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.