Advertisment

വിലസിയത് പല പേരില്‍; ആദ്യം അധ്യാപകന്‍, പിന്നീട് കാഥികന്‍, ഒടുവില്‍ മന്ത്രവാദി; രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ മന്ത്രവാദി കസ്റ്റഡിയില്‍

കരിക്കകം സ്വദേശിയായ മന്ത്രവാദി ശംഖുമുഖം ദേവിദാസനെയാണ് കസ്റ്റഡിയിലെടുത്തത്.

New Update
4242424

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ മന്ത്രവാദി കസ്റ്റഡിയില്‍. കരിക്കകം സ്വദേശിയായ മന്ത്രവാദി ശംഖുമുഖം ദേവിദാസനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Advertisment

ആദ്യം പ്രദീപ് കുമാറെന്ന പേരില്‍ അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസന്‍. പിന്നീട് കാഥികന്‍ എസ്.പി. കുമാറായി മാറിയ ഇയാള്‍ അതിന് ശേഷം ദേവീദേവസനെന്ന പേരില്‍ മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി കുട്ടിയുടെ അമ്മ ശ്രീതു പോയിരുന്നു.

ഇയാള്‍ സാമ്പത്തികമായി കബളിപ്പിച്ചതായി ശ്രീതു മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മരണവുമായോ സാമ്പത്തിക തട്ടിപ്പുമായോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും.

Advertisment