ഇരിങ്ങാലക്കുട: എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി. ചാലക്കുടി സ്വദേശി സന്തോഷിനെയാണ് ജഡ്ജി വിവീജ സേതുമോഹന്‍ ശിക്ഷിച്ചത്.
പ്രതി പിഴ അടയ്ക്കാതിരുന്നാല്‍ 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ ഈടാക്കിയാല്‍ തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും നിര്‍ദേശമുണ്ട്.
2018 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രതി പലതവണ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കിയെന്നായിരുന്നു പരാതി. ചാലക്കുടി പോലീസാണ് കേസെടുത്തത്.