വയനാട്ടില്‍ 50 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

മലപ്പുറം സ്വദേശികളായ അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്

New Update
2142424

കല്‍പ്പറ്റ: വയനാട്ടില്‍ 380 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. മലപ്പുറം സ്വദേശികളായ അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. 50 ലക്ഷം രൂപയോളം വില വരുന്ന എം.ഡി.എം.എയാണ് എക്സൈസ് പിടിച്ചെടുത്തത്. 

Advertisment

തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എം.ഡി.എം.എ.

Advertisment