സേവന രംഗത്ത് ചരിത്രം രചിച്ചുകൊണ്ട് അരുവിത്തുറ ലയണ്‍സ് ക്ലബ് പതിനാലാം വര്‍ഷത്തിലേക്ക്; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

വിവിധ സര്‍വീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയില്‍ പൂഞ്ഞാര്‍ എം.എല്‍. എ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ നിര്‍വഹിച്ചു.

New Update
c8804267-edfa-4d80-b2cd-d09e88416be4 (1)

അരുവിത്തുറ: 2025-2026 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും പുതിയ മെമ്പര്‍മാരെ ചേര്‍ക്കലും  ജൂലൈ 24 വ്യാഴം വൈകിട്ട് 6:30ന് ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടത്തി. 

Advertisment

വിവിധ സര്‍വീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയില്‍ പൂഞ്ഞാര്‍ എം.എല്‍. എ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ നിര്‍വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും പുതിയ മെമ്പര്‍മാരെ ചേര്‍ക്കലും മുന്‍ ഗവര്‍ണര്‍ ജോയി തോമസ് പൗവത്ത് നിര്‍വഹിച്ചു. 

9c16455c-ec26-40d3-9c9a-d6a3bf399074

WE SERVE എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചുകൊണ്ട് 1917 ജൂണ്‍ 7ന് മെല്‍വിന്‍ ജോണ്‍സിന്റെ നേത്യത്യത്തില്‍ ചിക്കാഗോയില്‍ ആരംഭിച്ച ലയണ്‍സ് പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയാണ്. ലയണിസത്തില്‍ ആകൃഷ്ടമായ 21 പേര്‍ ചേര്‍ന്ന് 2011 ല്‍ അരുവിത്തുറയില്‍ ആരംഭിച്ച ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറ സേവനത്തിന്റെ വെള്ളിത്തേരില്‍ മഹത്തായ പതിനാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലയളവില്‍ ഡിസ്ട്രിക്ട് 318 ആ യിലെ മുന്‍നിര ക്ലബ്ബുകളില്‍ ഒന്നായി വളരുവാന്‍ സാധിച്ചു.

ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്, ഏറ്റവും നല്ല പ്രസിഡന്റ് ഏറ്റവും മികച്ച സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ ഇവയില്‍ ഏതാനും ചിലതു മാത്രം. ഈ വര്‍ഷം 10 സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ടാണ് പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്നത്. ക്ലബ് പ്രസിഡന്റായി മനേഷ് ജോസ് കല്ലറക്കലും, സെക്രട്ടറിയായി റ്റിറ്റോ മാത്യു തെക്കേലും, അഡ്മിനിസ്‌ട്രേറ്ററായി പ്രിന്‍സണ്‍ ജോര്‍ജ് പറയന്‍കുഴിയിലും, ട്രെഷററായി സ്റ്റാന്‍ലി മാത്യു തട്ടാംപറമ്പിലും സ്ഥാനമേറ്റെടുത്തു.

കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തെ മാനിച്ച് ലയണ്‍സ് 318ആ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടത്തിനെയും, ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രഫ. റോയി തോമസ് കടപ്ലാക്കലിനെയും ലീനു കെ. ജോസിനെയും സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എയും മുന്‍ ഗവര്‍ണര്‍ ജോയി തോമസ് പൗവത്തും ചേര്‍ന്ന് ആദരിച്ചു.

Advertisment