/sathyam/media/media_files/2025/05/13/vQmQF7cFgqyI15Cez4xI.jpg)
പത്തനംതിട്ട: തിരുവല്ല പുളിക്കീഴലില്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് വന്‍ തീപിടുത്തം. തീ അണയ്ക്കാനായി ഫയര്‍ഫോഴ്സിന്റെ തിരുവല്ല, ചങ്ങനാശേരി, തകഴി യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി. ഗോഡൗണിനും ഔട്ട്ലെറ്റിനുമുണ്ടായ തീപിടത്തത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി നശിക്കുകയും ലക്ഷങ്ങളുടെ വിലയുള്ള മദ്യം ഇല്ലാതാകുകയും ചെയ്തു.
തീ അണയ്ക്കാനായി ആദ്യമെത്തിയത് തിരുവല്ല യൂണിറ്റിലെ ഫയര്‍ഫോഴ്സ് മാത്രമാണ്. എന്നാല്‍ ഈ യൂണിറ്റുകള്‍ക്കൊണ്ട് പുളിക്കീഴിലെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ വന്നതോടെ സമീപ ജില്ലകളില്‍ നിന്ന് കൂടി ഫയര്‍ഫോഴ്സ് എത്തുകയായിരുന്നു.
ചങ്ങനാശേരി, ആലപ്പുഴ ജില്ലയിലെ തകഴി എന്നീ യൂണിറ്റുകളില്‍ നിന്ന് കൂടി ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഗോഡൗണിലും ഔട്ട്ലെറ്റിലുമുണ്ടായിരുന്ന എല്ലാ വിഭാഗം മദ്യവും കത്തി നശിച്ചു. ഇതേത്തുടര്‍ന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദത്തോടെയാണ് തീ പടര്‍ന്നത്. ഇതിനോട് ചേര്‍ന്ന് തന്നെ ജവാന്‍ മദ്യത്തിന്റെ നിര്‍മാണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us