New Update
/sathyam/media/media_files/2025/01/05/VTfI18DJqCajt1upSNKM.jpg)
മഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 87 വര്‍ഷം കഠിനതടവും 4.60 ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി.
Advertisment
മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടന്‍ ഉനൈസി(29)നെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്കു നല്‍കണം.
2020 മേയ് ഒന്നുമുതലാണ് സംഭവം. അതിജീവിതയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി കുട്ടിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കി. സംഭവം പുറത്തു പറഞ്ഞാല്‍ നഗ്നഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മഞ്ചേരി പോലീസ് ഇന്‍സ്പെക്ടറായിരുന്ന റിയാസ് ചാക്കീരിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോമസുന്ദരന്‍ ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us