New Update
/sathyam/media/media_files/LLJwjsnkkGMzpGM6DFEl.jpg)
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. എട്ട് സീറ്റിലും ജയിച്ച എസ്.എഫ്.ഐ. കണ്ണൂര്‍ സര്‍വകലാശാല അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരി.
Advertisment
കണ്ണൂര്‍ താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടന്നത്. എസ്.എഫ്.ഐയും യു.ഡി.എസ്.എഫും തമ്മിലായിരുന്നു പ്രധാന മത്സരം. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ ചെറിയ സംഘര്‍ഷം നടന്നിരുന്നു. കനത്ത പോലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്.
സുതാര്യത ഉറപ്പാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു.ഡി.എസ്.എഫ്് അനുകൂല ഉത്തരവ് നേടിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം എസ്.എഫ്.ഐയ്ക്ക് അനുകൂലമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us