തലശേരി: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. തലശേരി സ്വദേശി എസ്റ്റേറ്റ് ഉടമ പി.കെ. പാര്‍ഥന്റെ ഭാര്യ നന്ദ(68)യാണ് മരിച്ചത്.
മുണ്ടക്കൈ ജുമാമസ്ജിദ് പരിസരത്തുനിന്നാണ് നന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പേരുള്ള വിവാഹമോതിരത്തില്‍ നിന്നാണ് നന്ദയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
ബുധനാഴ്ച വൈകിട്ട് തലശേരി ചേറ്റംകുന്നിലെ കരുണസരോജം വസതിയില്‍ കൊണ്ടുവന്ന് പി.കെ. പാര്‍ഥന്റെ മൃതദേഹം ചിറക്കര കണ്ടിക്കല്‍ നിദ്രാതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു.
വര്‍ഷങ്ങളായി പാര്‍ഥനും ഭാര്യയും മുണ്ടക്കൈയിലായിരുന്നു താമസിച്ചിരുന്നത്.