ഡോ. വന്ദനാദാസ് വധക്കേസ്: സാക്ഷി വിസ്താരം  സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ആരംഭിക്കും

ആദ്യ 50 സാക്ഷികളെയാണ് ഒന്നാം ഘട്ടത്തില്‍ വിസ്തരിക്കുന്നത്.

New Update
5355

കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസില്‍ സാക്ഷി വിസ്താരം സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ആരംഭിക്കാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് ഉത്തരവിട്ടു. 

Advertisment

ആദ്യ 50 സാക്ഷികളെയാണ് ഒന്നാം ഘട്ടത്തില്‍ വിസ്തരിക്കുന്നത്. 34 ഡോക്ടര്‍മാരെയാണ് കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയില്‍ സാക്ഷികളാക്കിയിട്ടുള്ളത്.

സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിങ്ങനെ ആരോഗ്യ രംഗത്തു നിന്നുമുള്ള മറ്റുള്ളവരെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Advertisment