ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/jpEDuKtGV2rNMjyC2c59.jpg)
കോഴിക്കോട്: സമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ച പാര്‍ട്ടി അനുഭാവികളെ ഫോണ്‍വിളിച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി സി.പി.എം. ഏരിയാ സെക്രട്ടറി. ഇതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നു.
Advertisment
സി.പി.എം. കുന്ദമംഗലം ഏരിയാ സെക്രട്ടറി പി. ഷൈബുവാണ് പാര്‍ട്ടി അനുഭാവികളെ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഏരിയാ സെക്രട്ടറി പി. ഷൈബുവാണ് ബാലകൃഷ്ണന്‍ എന്ന അനുഭാവിയെ അസഭ്യം പറയുന്ന വീഡിയോയും ഫോണിലൂടെ മോഹനന്‍ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും പ്രചരിക്കുന്നത്.
ഇവര്‍ പങ്കുവച്ച പോസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് കാരണമെന്നാണ് വിവരങ്ങള്‍.