കോഴിക്കോട്: നാദാപുരം എടച്ചേരിയില്‍ മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍. എം.ഡി.എം.എയും കഞ്ചാവുമായി കുറിഞ്ഞാലിയോട് സ്വദേശിയായ വട്ടക്കണ്ടി മീത്തല്‍ ഹാരിഫി(37)നെ യാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു പരാതിയുമായി ബന്ധപ്പെട്ട് എടച്ചേരി പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച ആരിഫിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധനയും ഇയാള്‍വന്ന വാഹനവും പരിശോധിച്ചപ്പോഴാണ് കഞ്ചാവും എം.ഡി.എം.എയും കണ്ടെത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു