പാലക്കാട്: ചിറ്റൂരില്‍ കന്നാസുകളില്‍ കടത്തിക്കൊണ്ട് വന്ന 70 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് കണ്ടെടുത്തു. പ്രതികളെ കണ്ടെത്താനായില്ല. രണ്ട് കന്നാസുകളിയായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ചിറ്റൂര്‍-കമ്പിളി ചുങ്കം റോഡില്‍ വച്ചാണ് സംഭവം.
പാലക്കാട് എക്‌സൈസ് ഐബി പാര്‍ട്ടിയും ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പാലക്കാട് ഐബി ഇന്‍സ്‌പെക്ടര്‍ നൗഫല്‍ എന്‍, ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍ എസ്, പാലക്കാട് ഐബിയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഓസ്റ്റിന്‍ കെ.ജെ, സുരേഷ് ആര്‍.എസ്, വിശ്വകുമാര്‍ ടി.ആര്‍, സുനില്‍കുമാര്‍ വി.ആര്‍, പ്രസാദ് കെ, ചിറ്റൂര്‍ റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് സി.ജെ, പ്രിവന്റീവ് ഓഫീസര്‍ ഗുരുവായൂരപ്പന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ശെല്‍വകുമാര്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.